
ചെന്നെെ: ഓടുന്ന ബെെക്കിലിരുന്ന് പരസ്പരം ചുംബിച്ച് സ്വവർഗ ദമ്പതികൾ. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ഹീറോ സ്‌പ്ലെൻഡർ ബെെക്കിലാണ് രണ്ട് പെൺകുട്ടികൾ അഭിമുഖമായി ഇരുന്ന് ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തത്. ഇവരുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഇവർ ഹെൽമറ്റും ധരിച്ചിരുന്നില്ല. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി വിമർശനങ്ങളും വരുന്നുണ്ട്. 30000ഓളം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. നിരവധി കമന്റുകളും വരുന്നുണ്ട്.
ഇത്തരത്തിൽ അടുത്തിടെയായി ഇന്ത്യയിൽ നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലും ഇത്തരത്തിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. രാജസ്ഥാനിലെ അജ്‌മീറിലായിരുന്നു ഇത് നടന്നത്. ഇതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. യുവതി പെട്രോൾ ടാങ്കിന് മുകളിലായി യുവാവിന്റെ നേരെയായി ഇരിക്കുകയാണ്. ബൈക്ക് ഓടിക്കുന്നതിനിടെ ഇരുവരും ചുംബിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കമിതാക്കൾ അജ്‌മീറിൽ നിന്ന് പുഷ്‌കറിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു അഭ്യാസ പ്രകടനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |