കൊച്ചി : കൊച്ചി കോർപ്പറേഷനിൽ ലൈഫ് പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച പത്തു ഭവനങ്ങളുടെ താക്കോൽ മേയർ എം. അനിൽകുമാർ ഗുണഭോക്താക്കൾക്ക് കൈമാറി.
സ്വന്തമായി സ്ഥലമില്ലാതിരുന്ന 218 ഗുണഭോക്താക്കൾക്കാണ് ഈ കൗൺസിൽ ചുമതലയേറ്റ ശേഷംസ്ഥലം വാങ്ങുന്നതിന് സഹായം നൽകിയത്. ഇവരിൽ കോർപ്പറേഷനുമായി കരാറിലേർപ്പെട്ട 110 ഗുണഭോക്താക്കളുടെ ഭവന നിർമ്മാണം വിവിധ ഘട്ടങ്ങളിലായി നടന്നുവരുന്നു. ഇതിൽ നിർമ്മാണം പൂർത്തീകരിച്ച 10 വീടുകളുടെ താക്കോൽ ദാനമാണ് നടന്നത്. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബാ ലാൽ, ഡി.പി.സി. മെമ്പർ ബെനഡിക്‌ട് ഫെർണാണ്ടസ്, കൗൺസിലർ റെഡിന ആന്റണി, പ്രോജക്ട് ഓഫീസർമാരായ നിസ എ, നിത തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |