മാസ്റ്റർ പ്ളാനിന് അംഗീകാരം
ജൂൺ 16 മുതൽ ന്യൂറോ സർജറി
ഈ വർഷം തന്നെ വൃക്കമാറ്റിവയ്ക്കൽ
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ പുതിയ ഐ.പി ബ്ലോക്കിന്റെ മാസ്റ്റർ പ്ലാനിന് ആശുപത്രി വികസന സമിതി യോഗത്തിൽ അംഗീകാരം.
പഴയ ജില്ലാ മെഡിക്കൽ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ ബ്ലോക്ക് നിർമ്മിക്കുന്നത്. ഇൻഫ്രാസ്ട്രക്ചർ കേരള ലിമിറ്റഡാണ് (ഇൻകെൽ) മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. തുടർനടപടികൾ സ്വീകരിക്കാൻ ജനറൽ ആശുപത്രി സൂപ്രണ്ടിനെ യോഗം ചുമതലപ്പെടുത്തി.
പുതിയ കാൻസർ കെയർ ബ്ലോക്കിലേക്ക് 15 നഴ്‌സിംഗ് ഓഫീസർ, 15 ശുചീകരണ തൊഴിലാളികൾ, മൂന്ന് സെക്യൂരിറ്റി ജീവനക്കാർ എന്നിവരെ നിയമിക്കും.
എം.പി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പുരോഗമിക്കുന്ന ഒ.പി കൗണ്ടർ, വെയ്റ്റിംഗ് ഏരിയ, പ്രവേശന കവാടം, റിസപ്ഷൻ കൗണ്ടർ തുടങ്ങിയവ നവീകരിക്കും. അധികമായ തുക ആശുപത്രി വികസന സമിതി ഫണ്ടിൽ നിന്ന് ചെലവഴിക്കും.
1.9 കോടിയാണ് ചെലവ്. 50 ലക്ഷം രൂപയാണ് എം.പി ഫണ്ട് അനുവദിച്ചിരിക്കുന്നത്. കമ്മ്യൂണിറ്റി ഫാർമസി ആരംഭിക്കും.
ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, കളക്ടർ എൻ.എസ്.കെ ഉമേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷഹീർഷാ, ആശുപത്രി വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പുതിയ ഐ.പി.ബ്ളോക്ക്
ചെലവ് : 83 കോടി
8 നിലകൾ
1.6 ലക്ഷം ചതുരശ്ര അടി
374 കിടക്കകൾ
7 ഓപ്പറേഷൻ തിയേറ്റർ
14 ഐ.സി.യു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |