തിരുവനന്തപുരം: വെളളാർ ആർട്സ് ആൻഡ് ക്രാഫ്‌റ്റ്‌സ് വില്ലേജിൽ സ്ഥാപിച്ച കെ.എ.സി.വി കളരി അക്കാഡമിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് 14 ദിവസത്തെ ‘മെയ്‌ത്താരി’ ശില്പശാല സംഘടിപ്പിക്കാനൊരുങ്ങി ടൂറിസം വകുപ്പ്. 17 മുതൽ 30 വരെ നടക്കുന്ന ശില്പശാലയിൽ കളരിവിദഗ്ദ്ധയും കെ.എ.സി.വി കളരി അക്കാഡമി മേധാവിയുമായ പത്മശ്രീ മീനാക്ഷിയമ്മ നയിക്കുന്ന കളരി പരിശീലനവും വിഖ്യാതനർത്തകി കപില വേണുവിന്റെ നവരസ അഭിനയപരിശീലനവുമാണ് മുഖ്യ ആകർഷണം.ദിവസവും വൈകിട്ട് ഓരോ കേരളീയകലയുടെയും അവതരണവും ‘ആട്ടച്ചുവട്’ എന്ന ചലനകലാമേളയും നടക്കും.പൂരക്കളി,പരിചമുട്ടുകളി,പൂതനും തിറയും,കഥകളി,വേലകളി, തെയ്യം,നങ്ങ്യാർ കൂത്ത്,കോൽക്കളി,നായാടിക്കളി,മുടിയേറ്റ്,പടയണി,മാർഗംകളി,ചവിട്ടുനാടകം എന്നിവയാണ് യഥാക്രമം ഓരോ ദിവസത്തെയും അവതരണങ്ങൾ.ശില്‌പശാലയിൽ പങ്കെടുക്കാൻ താത്പര്യമുളളവർക്ക് www.kalariacdemy.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.പത്താണ് അവസാനതീയതി.രജിസ്ട്രേഷൻ ഫീസില്ല.പരിശീലനം സൗജന്യമാണ്.ഭക്ഷണവും താമസവും അവരവർ വഹിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |