കണ്ണൂർ: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സർവോദയ മണ്ഡലം പ്രസിഡന്റും കണ്ണൂർ മഹാത്മാ മന്ദിരം സ്ഥാപകനുമായ ടി.വി. അനന്തന്റെ സ്മൃതിദിനത്തിൽ നഗരത്തിലെ തെരുവിൽ കഴിയുന്നവർക്ക് സാന്ത്വന സദ്യ ഒരുക്കി വേറിട്ട ഓർമ്മ ദിനാചരണം. ഗാന്ധി യുവ മണ്ഡലത്തിന്റെയും വേങ്ങാട് സാന്ത്വനത്തിന്റെയും ആഭിമുഖ്യത്തിലാണ് നൂറോളം പേർക്ക് ഉച്ചഭക്ഷണം നൽകിയത്.
സർവ്വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് പവിത്രൻ കൊതേരി കണ്ണൂർ എ.സി.പി ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥൻ എ.വി. സതീഷ് ബ്ലാത്തൂരിന് ഭക്ഷണക്കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. പ്രദീപൻ തൈക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. കേരള ഫോക്‌ലോർ അക്കാഡമി പുരസ്‌കാര ജേതാവ് കോട്ടൂർ പ്രകാശൻ ഗുരുക്കൾ, റഫീഖ് പാണപ്പുഴ, ജോഷിത് കെ. മനോജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |