കോട്ടയം: ജൂൺ 12 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എ (എച്ച്.ആർ.എം- 2021 അഡ്മിഷൻ റഗുലർ), എം.എച്ച്.ആർ.എം (2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും, 2018,2019 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾക്ക് മെയ് 29 വരെ ഫീസടച്ച് അപേക്ഷ നൽകാം.
മെയ് 30ന് ഫൈനോടു കൂടിയും മെയ് 31ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിദ്യാർഥികൾ പരീക്ഷാഫീസിനൊപ്പം ഒരു പേപ്പറിന് 50 രൂപ നിരക്കിൽ (പരമാവധി 300 രൂപ) സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം.
ജൂൺ 27 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എ (എച്ച്.ആർ.എം-2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവമെൻറും സപ്ലിമെന്ററിയും), എം.എച്ച്.ആർ.എം (2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി, 2018 അഡ്മിഷൻ ഫസ്റ്റ് മെഴ്‌സി ചാൻസ്)പരീക്ഷകൾക്ക് ജൂൺ ഏഴു വരെ ഫീസടച്ച് അപേക്ഷ നൽകാം. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |