ആലപ്പുഴ: കാലപ്പഴക്കം ചെന്ന ബോട്ടുകളുടെ പേരിൽ കേട്ട പഴിയിൽ നിന്ന് മോചനം നേടാൻ ജലഗതാഗത വകുപ്പിന്റെ തീവ്രയത്നം. മോശം ബോട്ടുകൾ പിൻവലിക്കും. വലിയ തകരാറില്ലാത്തവ അറ്റകുറ്റപ്പണി നടത്തി നീറ്റിലിറക്കും. കൂടുതൽ സ്റ്റീൽ ബോട്ടുകൾ സർവീസിന് നൽകും.
സംസ്ഥാനത്തെ ഏറ്റവും വലിയ ബോട്ട് അപകടങ്ങളിലൊന്നുണ്ടായ മുഹമ്മ -കുമരകം ജലപാതയിൽ പ്പോലും പഴകിയ ബോട്ടുകൾ സർവീസ് നടത്തുന്നതായി ആക്ഷേപമുണ്ടായിരുന്നു. ഇവിടെ തടി ബോട്ടുകളെല്ലാം പിൻവലിച്ച് സ്റ്റീൽ ബോട്ടുകൾ ഇറക്കി. പല ജില്ലകളിലും പലക ഇളകിയും ചോർച്ച മൂലവും മോശമായ തടിബോട്ടുകളുടെ അടിത്തട്ടുൾപ്പടെ പൂർണമായും പുതുക്കി. പല റൂട്ടുകളിലും അധുനിക ഫൈബർ - കാറ്റാമറൻ ബോട്ടുകളും സർവീസ് നടത്തുന്നുണ്ട്.
ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ
തടി ബോട്ടുകൾ : 9
സ്റ്റീൽ ബോട്ടുകൾ : 40
ഫൈബർ - കറ്റാമറൻ ബോട്ടുകൾ : 5
വേണം
ലൈഫ് ജാക്കറ്റ്
സ്വകാര്യ ബോട്ടുകളിൽ സഞ്ചാരികൾ യാത്രയിൽ ഉടനീളം ലൈഫ് ജാക്കറ്റ് ധരിക്കണമെന്നാണ് നിയമമെങ്കിലും ജലഗതാഗത വകുപ്പിന് നേരിയ ഇളവുണ്ടെന്ന് അധികൃതർ പറയുന്നു. യാത്രക്കാർക്ക് ഇറങ്ങേണ്ട ഓരോ ജെട്ടിയും അടുത്തടുത്തായതിനാൽ ജാക്കറ്റ് ധരിക്കാൻ നിർബന്ധിക്കാറില്ല. അതേസമയം,അടിയന്തര സാഹചര്യമുണ്ടായാൽ എല്ലാ യാത്രക്കാർക്കും നൽകാൻ സീറ്റിംഗ് കപ്പാസിറ്റിക്ക് അനുസൃതമായി ലൈഫ് ജാക്കറ്റുകൾ ബോട്ടിലുണ്ടാകണം.ദൂരെ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്ന യാത്രക്കാരെയെങ്കിലും നിർബന്ധമായും ലൈഫ് ജാക്കറ്റ് ധരിപ്പിക്കണമെന്ന് അഭിപ്രായമുണ്ട്.
സ്റ്റീൽ ബോട്ടുകൾ ഉപയോഗിക്കാൻ തുടങ്ങി. യാത്രക്കാർക്കും ജീവനക്കാർക്കും ഒരേ ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കും. ബോട്ടുകളെയും സ്റ്റേഷൻ ഓഫീസുകളെയും കോർത്തിണക്കുന്ന ക്ലോസ്ഡ് യൂസർ ഗ്രൂപ്പ് നെറ്റ് വർക്കും നടപ്പാക്കി.
- ഷാജി.വി.നായർ. ജലഗതാഗത വകുപ്പ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |