തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ അദ്ധ്യാത്മിക സാംസ്‌കാരിക പ്രസിദ്ധീകരണമായ ക്ഷേത്രദർശനം മാസികയുടെ പേരിൽ ഏർപ്പെടുത്തിയ പണ്ഡിതരത്‌നം കെ.പി. നാരായണപിഷാരോടി പുരസ്‌കാരം സാഹിത്യവിമർശകനും എഴുത്തുകാരനുമായ പ്രൊഫ. എം.കെ. സാനുവിന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ സമർപ്പിച്ചു. 10001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം.
കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടലാത്ത്, ബോർഡ് അംഗം എം.ബി. മുരളീധരൻ ദേവസ്വം കമ്മിഷണർ സി. അനിൽകുമാർ, ദേവസ്വം സെക്രട്ടറി പി.ഡി. ശോഭന, ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് ഓഫീസർ പി. വിമല, ഡെപ്യൂട്ടി കമ്മിഷണർ പി. ബിന്ദു ക്ഷേത്രദർശനം മാനേജർ പി.വി. സജീവ് തുടങ്ങിയവർ പങ്കെടുത്തു. 2019ലെ പുരസ്‌കാരമാണ് ഇന്ന് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |