ഇരിങ്ങാലക്കുട: ഭരണഘടന ഉറപ്പുനൽകുന്ന സംവരണമാണ് പട്ടികവിഭാഗങ്ങളുടെ നിലനിൽപ്പിന് ആധാരമെന്നും മുന്നാക്കക്കാരിലെ പിന്നാക്കാർക്ക് 10% സംവരണം ഏർപ്പെടുത്തിയത് ഇരട്ടത്താപ്പാണെന്നും ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതികരിക്കുമെന്നും കെ.പി.എം.എസ് ജില്ലാ സമ്മേളനം.
ഇരിങ്ങാലക്കുട റോട്ടറി ഹാളിൽ നടന്ന ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ. പി.പി. വാവ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി. ഉമേഷ് അദ്ധ്യക്ഷനായി. സംഘടനാ സെക്രട്ടറി കെ.എ. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. ഷൈജു അവറാൻ, കണ്ണൻ മംഗലത്ത്, സുധി മൂർക്കനാട്, വിനയൻ, വിനോദ് നെല്ലായി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ സെക്രട്ടറി ഇ.കെ. മോഹൻദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ ട്രഷറർ കെ.കെ. അയ്യപ്പൻ വരവ് ചെലവ് കണക്കവതരണം നടത്തി. സി.എ. ശിവൻ, പി.കെ. രാധാകൃഷ്ണൻ, ലോചനൻ അമ്പാട്ട്, പി.കെ. സുബ്രൻ, പി.സി. വേലായുധൻ, കെ.കെ. രാജൻ, പി.കെ. ശിവൻ, കെ.ടി. ചന്ദ്രൻ, പി.എസ്. മനോജ്, അഡ്വ. പ്രദീപ് ചാലക്കുടി, വത്സല നന്ദൻ, അജിത കൃഷ്ണൻ, ജില്ലാ അസി.സെക്രട്ടറി പി.സി. ബാബു, സ്വാഗതസംഘം വൈസ് ചെയർമാൻ സിജു മാരാത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |