'മീനാക്ഷി കല്യാണം', 'ചെമ്പരത്തി', 'സ്വയംവരം' എന്നീ സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് സുമി റാഷിക്. കൗമുദി ടിവി ഡേ വിത്ത് എ സ്റ്റാറിലൂടെ നടി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
'സുമിയ യൂസഫ് എന്നാണ് എന്റെ പേര്. കല്യാണത്തിന് ശേഷം ഞാൻ എന്നെത്തന്നെ വിളിക്കുന്ന പേരാണ് സുമി റാഷിക്ക്. പുള്ളിയെ റാഷിക്ക് എന്ന പേരൊക്കെയിട്ട് നമ്മളെടുത്തു. കാരണം പുള്ളി ക്രിസ്ത്യനായിരുന്നു. റാഷിക്കെന്ന പേരിട്ടപ്പോൾ സുമി റാഷിക്കെന്നാക്കി. പുള്ളി ഡാൻസറായിരുന്നു. മൂത്തയാൾക്ക് ഒരു വയസുള്ളതുവരെ പ്രോഗ്രാമൊക്കെ ചെയ്യുമായിരുന്നു. പിന്നെ ഫാമിലിയൊക്കെയായപ്പോൾ അതങ്ങ് നിർത്തി.
യൂസഫ് എന്നത് അച്ഛന്റെ പേരാണ്. എനിക്ക് രണ്ട് ആൺകുട്ടികളാണ്. ഒരാൾ ഇപ്പോൾ പ്ലസ് വണ്ണിലാണ്. ഒരാൾ ഏഴിലുമാണ്.'- നടി പറഞ്ഞു. ഡബ്ബിംഗ് ആർട്ടിസ്റ്റായിട്ടായിരുന്നു തുടങ്ങിയതെന്ന് സുമി വെളിപ്പെടുത്തി. അതിനിടയിൽ വൃദ്ധാവനം എന്ന സീരിയലിൽ അഭിനയിക്കാൻ ചാൻസ് വന്നു. വലിയ ക്യാരക്ടർ ഒന്നുമല്ല. ഞാൻ തന്നെയാണ് വോയിസ് കൊടുത്തത്. ഡബ്ബിംഗിനേക്കാൾ ആക്ടിങ്ങാണ് ചേരുന്നതെന്ന് കുറേപ്പേർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |