കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, പാരാമെഡിക്കൽ ഹോസ്റ്റൽ എന്നിവയുടെ ശിലാസ്ഥാപനവും പൂർത്തികരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് 2.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ്, സഹകരണവകുപ്പ് മന്ത്രി വി.എൻ വാസവൻ എന്നിവർ പ്രസംഗിക്കും. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ 9 നിലകളിലായി 310 കിടക്കകൾ, 11 ആധുനിക ഓപ്പറേഷൻ തിയേറ്ററുകൾ ,60 ഐ.സി.യു കിടക്കകൾ, അത്യാധുനിക ലാബ് സംവിധാനങ്ങൾ എന്നിവയാണ് സജ്ജീകരിക്കുന്നതെന്ന് സൂപ്രണ്ട് ഡോ.ടി കെ ജയകുമാർ, പ്രിൻസിപ്പാൾ ഡോ. എസ് ശങ്കർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
268.60 കോടി രൂപ ചെലവഴിച്ച് 5 ബ്ലോക്കുകളിലായി നാല് നില കെട്ടിടമാണ് പാരാമെഡിക്കൽ ഹോസ്റ്റലിനായി ഒരുക്കുന്നത്. 6 കോടി രൂപയാണ് ചെലവ്. ഗ്രീൻ കാമ്പസ്,ആധുനിക ഡിജിറ്റൽ ക്ലാസ്സ് മുറികൾ,പെരിറ്റേജ് ക്യാമ്പസ് ഓഡിറ്റോറിയം തുടങ്ങി വിവധ പരിപാടികളുടെ ഉദ്ഘാടനവും വജ്റജൂബിലി ആഘോഷ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും.
17 കോടി 5 നിലകൾ
17 കോടി ചെലവഴിച്ച് 5 നിലകളിലായി മൾട്ടിലെവൽ റാക്കിംഗ് സംവിധാനത്തോടുകൂടി ജില്ലാ മരുന്ന് സംഭരണ വിതരണ കേന്ദ്രം നിർമ്മിച്ചു.
മൂന്നു കോടി മുടക്കി രണ്ട് നിലകളിലായി പണികഴിപ്പിക്കുന്ന മെഡിക്കൽ ആന്റ് സർജിക്കൽ സ്റ്റോറിന്റെ ഒന്നാം നില പൂർത്തിയായി.
1.79 കോടി ചെലവഴിച്ച് നിർമ്മിച്ചിരിക്കുന്ന 4 ഓപ്പറേഷൻ തീയേറ്ററുകൾ അടങ്ങുന്ന ഒഫ്ത്താൽമോളജി ഓപ്പറേൻ തീയേറ്റർ, കോപ്ലക്സിൽ കണ്ണിന്റെ ഓപ്പറേഷന് ഏറ്റവും അനുയോജ്യമായ അൾട്രാ ക്ലീൻ ഓപ്പറേഷൻ തീയേറ്റർ മോഡുലാർ സംവിധാനത്തിലാണ് ഒരുക്കിയിരിക്കുന്നത്. ട്രോമ , തിമിരം, കോങ്കണ്ണ്, ഗ്ലോക്കോമാ, റെറ്റിന , നേത്രപടലം മാറ്റിവയ്ക്കൽ, എന്നിങ്ങനെ സർജറികൾക്ക് പ്രത്യേക ടേബിളുകൾ ഒരുക്കിയിട്ടുണ്ട്. .
സജ്ജമാക്കും
ന്യൂറോ നാവിഗേഷൻ, മെഷീൻ:1.5 കോടി
ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ് : 1.36 കോടി
ആധുനിക C arm: 15 ലക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |