കണ്ണൂർ:സർവർ തകരാറിലായതിന്റെ പേരിൽ ജില്ലയിൽ റേഷൻ വിതരണം മുടങ്ങുന്നത് ഒഴിവാക്കാൻ അടിയന്തര നടപടികൾസ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാജനറൽ സെക്രട്ടറി കെ.ടിസഹദുള്ളആവശ്യപ്പെട്ടു.
ഏതാനും ദിവസങ്ങൾക്കു മുമ്പ് സർവർ തകരാറിന്റെ പേരിൽ മൂന്നു ദിവസത്തോളം റേഷൻ കടകൾ അടച്ചിട്ട ശേഷം വീണ്ടും തുറന്നു പ്രവർത്തിച്ചപ്പോൾ ഇനി തകരാർ ഉണ്ടാവില്ലെന്ന് ആയിരുന്നു ഭക്ഷ്യവകുപ്പ് വാഗ്ദാനംചെയ്തിരുന്നത്. എന്നാൽ പതിവുപോലെ റേഷൻകടകളിൽ കൂടുതൽഉപഭോക്താക്കൾ എത്തുന്ന സമയത്ത് ഇ പോസ് മെഷീൻ പണിമുടക്കുകയാണ്. ഈ തകരാർ മൂലം ദുരിതമനുഭവിക്കുന്നത് സാധാരണക്കാരാണ്.അടിയന്തരമായും ഇ പോസ് മെഷീൻ പണിമുടക്കുന്നത് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും റേഷൻകടകൾ കൃത്യമായി പ്രവർത്തിപ്പിക്കാൻ നടപടികൾ ഉണ്ടാവണമെന്നും സഹദുള്ള ജില്ലാ സപ്ലൈ ഓഫീസർക്ക് നൽകിയനിവേദനത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |