ആലപ്പുഴ: മാസങ്ങളായി റേഷൻ കടകളിൽ കെട്ടിക്കിടന്ന പച്ചരി, ഉപഭോക്താക്കളുടെ കൈകളിൽ എത്തിത്തുടങ്ങി. കൊവിഡ് കാലത്ത് പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം ലഭിച്ച അരിയാണ് സംസ്ഥാനത്തെ റേഷൻ കടകളിൽ ക്വിന്റൽ കണക്കിന് കെട്ടിക്കിടന്നത്. കഴിഞ്ഞ ഡിസംബറിൽ അവസാനിക്കേണ്ട സൗജന്യ റേഷൻ പദ്ധതി, ഈ വർഷം ഡിസംബർ വരെ നീട്ടിയെന്ന് കേന്ദ്രസർക്കാർ പറയുമ്പോഴും, ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും സംസ്ഥാന സർക്കാരിന് ലഭിക്കാത്തതാണ് റേഷൻ കടകളിൽ അരികെട്ടിക്കിടക്കാൻ കാരണം. ഇ പോസ് മെഷീനിൽ പി.എം.ജി.കെ.വൈയിൽ ഉൾപ്പെടുത്തിയിരുന്ന അരി, എ.എ.വൈ, പി.എച്ച്.എച്ച് കാർഡുകളിലേക്ക് വകമാറിയതോടെയാണ് വിതരണത്തിലെ അനിശ്ചിതത്വം മാറിയത്. ജില്ലയിൽ 60 ചാക്ക് വരെ അരി കെട്ടിക്കിടക്കുന്ന കടകളുണ്ടായിരുന്നു.മാസങ്ങളായി സൂക്ഷിച്ചിരിക്കുന്ന അരി വിതരണം ചെയ്യാതിരുന്നാൽ ഭക്ഷ്യയോഗ്യമല്ലാതാകുമോയെന്ന ഭയവും വ്യാപാരികളെ അലട്ടിയിരുന്നു. ചാക്ക് കണക്കിന് അരി ആർക്കും ഉപകാരമില്ലാതെ കെട്ടിക്കിടക്കുന്ന കാര്യം ഫെബ്രുവരിയിൽ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
............................................
കൂടുതൽകാലം കെട്ടിക്കിടന്നാൽ അരി ഭക്ഷ്യയോഗ്യമല്ലാതാകുമോ എന്നഭയമുണ്ടായിരുന്നു. എന്നാൽ, ഇതര വിഭാഗക്കാരുടെ വിഹിതത്തിലേക്ക് ഈ ധാന്യ വിതരണം വകമാറ്റിയതോടെ ആശ്വാസമായി
എൻ.ഷിജീർ, ഓർഗനൈസിംഗ് സെക്രട്ടറി,
കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |