വർക്കല: വർക്കല ശിവഗിരി - പാരിപ്പള്ളി റോഡ് അടച്ചുപൂട്ടുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നേതൃയോഗം സംഘടിപ്പിച്ചു.
ചാവർകോട്, വർക്കല മൈതാനം, പാളയംകുന്ന്, അയിരൂർ, നടയറ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സബ് കമ്മിറ്റികൾ രൂപികരിച്ചുകൊണ്ട് റോഡ് അടച്ചുപൂട്ടുന്നതിനെതിരെ കൂടുതൽ പ്രചാരണം നടത്താൻ കഴിയുമെന്ന് യോഗം വിലയിരുത്തി. 29ന് പ്രചരണ പരിപാടി സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. രാഷ്ട്രീയ-സാംസ്‌കാരിക- പ്രാദേശിക സംഘടനകളുടെയും നേതൃത്വത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനങ്ങൾ നൽകുന്നതിനും അടിപ്പാത ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശത്ത് ബോർഡുകൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. ടാക്സി - പ്രൈവറ്റ് ബസ് ഓണേഴ്സിനേയും സ്റ്റാഫിനെയും സമരങ്ങളിൽ പങ്കാളികളാക്കി സമരം ശക്തമാക്കുമെന്ന് റോഡ് സംരക്ഷണ സമിതി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |