കളമശേരി: കെ.എസ്.ആർ.ടി.സി യും ഏലൂർ നഗരസഭയും ചേർന്ന് തുടക്കം കുറിച്ച ഗ്രാമ വണ്ടി ഇന്നു രാവിലെ 6 മുതൽ പൊതുജനങ്ങൾക്കായി നഗരസഭയുടെ ഇടവഴികളിലൂടെ സർവീസ് നടത്തും. മന്ത്രി പി.രാജീവാണ് ഏലൂർ വടക്കുംഭാഗത്ത് ശനിയാഴ്ച സർവീസ് ഫ്ളാഗ് ഓഫ് ചെയ്തത്.
ഫാക്ട് കവല, ഏലൂർ ഫെറി വാട്ടർ മെട്രോ സ്റ്റേഷൻ, പാതാളം, പുതിയ റോഡ്, ഗവ.മെഡിക്കൽ കോളേജ്, ഇടപ്പള്ളി, മഞ്ഞുമ്മൽ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് ഗ്രാമ വണ്ടി ഓടുക. ഡീസൽ ചെലവ് നഗരസഭ വഹിക്കും. റൂട്ടും സമയക്രമവും നഗരസഭ തീരുമാനിക്കും. കെ.എൽ 15 - 7207 നമ്പർ കെ.എസ്.ആർ.ടി.സി. ബസാണ് ഗ്രാമവണ്ടിയായി ഓടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |