കോട്ടയം : അവസാന സെമസ്റ്റർ ബിരുദ പരീക്ഷ പൂർത്തിയായി 14 ദിവസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിച്ച എം.ജി സർവകലാശാലയ്ക്ക് മന്ത്രി. ഡോ. ആർ. ബിന്ദുവിന്റെ അഭിനന്ദനം. ഈ വർഷം ഏപ്രിൽ, മേയ് മാസങ്ങളിലായി നടന്ന ആറാം സെമസ്റ്റർ റഗുലർ ബി.എ, ബി.എസ്.സി, ബി.കോം കോഴ്‌സുകളുടെ ഫലമാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്ത് ഈ വർഷത്തെ അവസാന സെമസ്റ്റർ ഫലം ആദ്യം പ്രസിദ്ധീകരിക്കുന്ന സർവകലാശാലയാണ് എം.ജി. തിയറി പരീക്ഷകൾ 30 ന് മുൻപും പ്രാക്ടിക്കൽ പരീക്ഷകൾ 14 ദിവസം മുൻപുമാണ് പൂർത്തിയായത്. ജയിച്ച എല്ലാ വിദ്യാർത്ഥികളെയും മന്ത്രി അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |