നീലേശ്വരം: കാസർകോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പാലിയേറ്റീവ് കെയർ വളണ്ടിയർമാർക്ക് ആക്ടീവ് ലേണിംഗ് ട്രെയിനിംഗ് സംഘടിപ്പിച്ചു. പാലിയേറ്റീവ് കെയർ നൽകുന്ന വീടുകളിൽ ആ കുടുംബം നേരിടുന്ന ബുദ്ധിമുട്ടുകൾ കൃത്യമായി മനസ്സിലാക്കുന്നതിന് വളണ്ടിയർമാരെ പ്രാപ്തരാക്കാൻ വേണ്ടിയുള്ള ആശയവിനിമയ പരിശീലനപരിപാടിയാണിത്. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഇൻ പാലിയേറ്റീവ് കെയർ സംസ്ഥാന ജനറൽ സെക്രട്ടറിയും ട്രെയിനറുമായ അബ്ദുൽ കരീം വാഴക്കാട് പരിശീലനം നൽകി. നീലേശ്വരം റോട്ടറി ക്ലബ്ബിൽ നടന്ന ഏകദിന പരിശീലന പരിപാടിയിൽ കാസർകോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ സൊസൈറ്റി മുഖ്യരക്ഷാധികാരി കെ.പി. നാരായണൻ, ജില്ലാ പ്രസിഡന്റ് സി.പ്രഭാകരൻ ,ജനറൽ സെക്രട്ടറി ബി.അജയകുമാർ, ജില്ലാ ട്രഷറർ കെ.വി. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |