കൊടുങ്ങല്ലൂർ: വീടിന്റെ അടുക്കള വാതിൽ കുത്തിപ്പൊളിച്ച് വീട്ടമ്മയുടെ മാല കവർന്നു. മോഷ്ടാവിനെ പിടിക്കാൻ ശ്രമിച്ച ഭർത്താവിനെ തള്ളിയിട്ട് മോഷ്ടാവ് രക്ഷപ്പെട്ടു. മേത്തലപ്പാടം അയ്യപ്പക്ഷേത്രത്തിന് സമീപം തേവാലിൽ റോയിയുടെ ഭാര്യ സിന്ധുവിന്റെ രണ്ട് പവൻ തൂക്കം വരുന്ന മാലയാണ് കവർന്നത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്നിരുന്ന സിന്ധുവിന്റെ മാല കവരുകയായിരുന്നു. ബഹളം കേട്ടുണർന്ന ഭർത്താവ് മോഷ്ടാവിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും ഇടിച്ച് വീഴ്ത്തി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് സ്ഥലത്തു വന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും എത്തി പരിശോധിച്ചു. സമാനമായ രീതിയിൽ കവർച്ച നടത്തിയിരുന്ന തമിഴ്നാട് തിരുട്ടുഗ്രാമത്തിലെ മൂന്നു പേരെ കഴിഞ്ഞ ഏപ്രിൽ 27 ന് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി അറസ്റ്റ് ചെയ്തിരുന്നു. ഇതേ ഗ്രാമത്തിൽ ഉള്ളവരാണ് കവർച്ചയ്ക്ക് പിന്നില്ലെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |