വിഴിഞ്ഞം: റോഡരികി മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ടുപേർ പിടിയിലായി.14ന് പാച്ചല്ലൂരിലുണ്ടായ സംഭവത്തിൽ വട്ടിയൂർക്കാവ് സ്വദേശി അരുണിനാണ് മർദ്ദനമേറ്റത്. പാച്ചല്ലൂർ കുമിളി സ്വദേശി പട്ടികണ്ണൻ എന്ന അരുൺ കുമാർ(24), തിരുവല്ലം വേങ്കറ സ്വദേശി ചക്കര എന്ന സുജിത്( 22) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്.
അരുണിന്റെ മൊബൈൽ ഫോൺ നശിപ്പിക്കുകയും മൂന്ന് പവൻ മാല, അരപവന്റെ ലോക്കറ്റ്, സ്മാർട്ട് വാച്ച് എന്നിവ ഉൾപ്പെടെ രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പരാതിയുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവർ നിരവധി കേസുകളിലെ പ്രതികളാണ്. സംഘത്തിലെ രണ്ടുപേർക്കായി അന്വേഷണം തുടങ്ങി. എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ, എസ്.ഐമാരായ അനൂപ്,തോമസ്,എസ്. സി.പി.ഒ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |