അഞ്ചൽ: പനച്ചവിള കൈരളി പുരുഷ സ്വയം സഹായസംഘത്തിന്റെ 17-ാം വാർഷികവും കുടുംബ സംഗമവും മുൻമന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ബി.സുദേവൻ അദ്ധ്യക്ഷനായി. ഇടുമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ബി.വേണുഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. കുടുംബ കോടതി കൗൺസിലർ രാജലക്ഷ്മി ഹരികുമാർ ക്ലാസെടുത്തു. കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് കെ.ബാബു പണിക്കർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജീവ് കോശി, എം.ബുഹാരി, ജനറൽ കൺവീനർ ബി.മുരളി, സ്വപ്ന ജയകുമാർ, കെ.സോമരാജൻ, എൻ.ബാലചന്ദ്രൻ ആചാരി, എസ്.നിസാർ, എൻ.വിശ്വനാഥൻ, എൻ. രാജേന്ദ്രൻ, സുബ്രമണ്യം, ശാലിനി ദേവി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പ്രതിഭകളെയും ആദരിക്കുകയും ചികിത്സാ ധനസഹായം വിതരണം ചെയ്യുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |