പോരുവഴി :ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ കുട്ടിക്കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ ദേശീയ ഭീകരവാദവിരുദ്ധ ദിനം മാനവികതയുടെ പക്ഷമാകുക എന്ന പേരിൽ സംഘടിപ്പിച്ചു. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ് ഉദ്ഘാടനം ചെയ്തു. 2022- 2023 വർഷത്തിൽ കുന്നത്തൂർ താലൂക്കിൽ ഏറ്റവും കൂടുതൽ ഗ്രന്ഥലോകം വാർഷിക വരിക്കാരെ ചേർത്ത് നല്കിയ മിഴി ഗ്രന്ഥശാലയ്ക്ക് ലൈബ്രറി കൗൺസിൽ പോരുവഴി പഞ്ചായത്ത് നേതൃസമിതി നൽകിയ ഉപഹാരം ബാലവേദി ഭാരവാഹികൾ ഏറ്റുവാങ്ങി. ബാലവേദി പ്രസിഡന്റ് ഹർഷ ഫാത്തിമ അദ്ധ്യക്ഷയായി. ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, മുഹമ്മദ് നിഹാൽ, ആസിഫ് മുഹമ്മ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |