തൃപ്പൂണിത്തുറ: വിവാഹത്തലേന്ന് വരന്റെ വീട്ടിൽ നടത്തിയ സത്കാരത്തിൽ പങ്കെടുത്ത 70ഓളം പേർക്ക് ഭക്ഷ്യ വിഷബാധ. ഉദയംപേരൂർ മാളേകാട്ട് ശനിയാഴ്ച രാത്രിയായിരുന്നു സത്കാരം. ഇന്നലെ രാവിലെ വയറു വേദനയുമായി മൂന്നു പേരാണ് ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിയത്. പിന്നാലെ ഏറെപ്പേർ സമാന ലക്ഷണങ്ങളോടെ എത്തി. ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടവരെ അഡ്മിറ്റ് ചെയ്തു.
ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരെ വിട്ടയച്ചു. 15ഓളം പേർ രാത്രി വൈകിയും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഒരു ഗർഭിണിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
മീൻ കറി കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് ഉദയംപേരൂർ പഞ്ചായത്ത് മെമ്പർ നിമിൽ രാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |