കൊല്ലം: പുതിയകാവ് ക്ഷേത്രത്തിൽ ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ കൊല്ലം താലൂക്ക് സമിതി യോഗത്തിൽ ഹരിവരാസനം ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കൊല്ലം താലൂക്കിൽ 200 കേന്ദ്രങ്ങളിൽ ഹരിവരാസനം സാമൂഹിക ആലാപന യജ്ഞം സംഘടിപ്പിക്കും.
ആലോചന യോഗം സംസ്ഥാന സെക്രട്ടറി പത്തനംതിട്ട നാരായണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സമതി അദ്ധ്യക്ഷൻ അജു കുമാർ വടക്കേവിള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കൊല്ലം മണികണ്ഠൻ, താലൂക്ക് രക്ഷാധികാരി ഊരമ്പള്ളിൽ ശശി എന്നിവർ സംസാരിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി രതീഷ് മയ്യനാട് സ്വാഗതവും സെക്രട്ടറി അരുൺ കൊട്ടിയം നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |