കൊച്ചി: മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പെന്തക്കോസ്ത തിരുനാളിന് ഇന്ന് കൊടിയേറും. വൈകിട്ട് 5.30ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൊടിയേറ്റിനും ദിവ്യബലിക്കും മുഖ്യകാർമ്മികത്വം വഹിക്കും. ഫാ. ഡയസ് വലിയമരത്തിങ്കൽ സംസാരിക്കും. തിരുനാളാഘോഷങ്ങൾ 28ന് സമാപിക്കും. സമാപന ദിനത്തിലെ തിരുനാൾ ദിവ്യബലിക്ക് ആർച്ച് ബിഷപ്പ് ഫ്രാൻസീസ് കല്ലറക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. അഗസ്റ്റിൻ പുതിയകുളങ്ങര സംസാരിക്കും. ജൂൺ 4 നാണ് എട്ടാം തിരുനാൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |