തിരുവനന്തപുരം: ആരോഗ്യപ്രവർത്തകരെയും ആശുപത്രികളെയും ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാൻ ഏഴുവർഷംവരെ തടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷയുള്ള നിയമത്തിനായി ഓർഡിനൻസ് ഇറക്കിയെങ്കിലും ഇതുവരെ അനുമതിക്കായി രാജ്ഭവനിലെത്തിച്ചില്ല. കഴിഞ്ഞ 17ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഓർഡിനൻസിറക്കിയത്. ഗവർണർ ഒപ്പിട്ടാലേ പ്രാബല്യത്തിലാകൂ.
കഴിഞ്ഞ 17ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഓർഡിനൻസിറക്കിയത്. നിയമവകുപ്പ് പരിശോധന പൂർത്തിയാക്കി മുഖ്യമന്ത്രിയുടെ ഓഫീസിലേക്കയച്ചെങ്കിലും ഓർഡിനൻസിൽ മുഖ്യമന്ത്രി ഒപ്പുവയ്ക്കാത്തതിനാലാണ് രാജ്ഭവനിലേക്ക് അയയ്ക്കാത്തതെന്നാണ് സൂചന.
2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമത്തിലെ രണ്ട്, നാല് വകുപ്പുകൾ ഭേദഗതി ചെയ്യാനാണ് ഓർഡിനൻസ് കൊണ്ടുവന്നത്. പാരാമെഡിക്കൽ വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, മാനേജീരിയൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ, അടിയന്തര സന്ദർഭങ്ങളിൽ സർക്കാർ ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യപ്രവർത്തകർ എന്നിവർക്കു കൂടി പുതിയ നിയമത്തിൽ പരിരക്ഷയുണ്ടാവുമെന്നാണ് ഓർഡിനൻസിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |