തൃശൂർ: 23, 34, 25 തീയതികളിൽ കോഴിക്കോട് നടക്കുന്ന കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ആലപ്പുഴ അഷറഫ് സതി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പതാക ജാഥയ്ക്ക് തൃശൂർ ജില്ലാ അതിർത്തിയായ പൊങ്ങത്ത് ജാഥാ ക്യാപ്ടൻ വി. പാപ്പച്ചൻ, വൈസ് ക്യാപ്ടൻ സി.കെ. ജലീൽ, മാനേജർ ടി.വി. ബൈജു എന്നിവർക്ക് സ്വീകരണം നൽകി.
സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. ലെനിൻ, ജില്ലാ പ്രസിഡന്റ് വിജയ് ഹരി, സെക്രട്ടറി മിൽട്ടൺ ജെ. തലക്കോട്ടൂർ, ജില്ലാ ട്രഷറർ ജോയ് പ്ലാശ്ശേരി, സമിതി ഭാരവാഹികളായ ബിന്ദു സജി, തോമസ് ഫ്രാൻസീസ്, ജോസ് തെക്കേത്തല, രാജൻ ഡയമണ്ട്, ബാബു ആന്റണി, സി.കെ. വിൻസെന്റ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ചാലക്കുടി സെന്ററിൽ നൽകിയ സ്വീകരണത്തിൽ പി.എസ്. സന്തോഷ് അദ്ധ്യക്ഷനായി. തൃശൂർ കോർപറേഷന് മുന്നിൽ നൽകിയ സ്വീകരണത്തിൽ തൃശൂർ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ ആശംസ അർപ്പിച്ചു. കെ.എൽ. ജോസ് അദ്ധ്യക്ഷനായി. കുന്നംകുളത്ത് നൽകിയ സ്വീകരണത്തിൽ സി.എ. നസീറും അദ്ധ്യക്ഷനായി. ജാഥയുടെ ആദ്യദിവസ പര്യടനം കുന്നംകുളത്ത് സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |