ആലക്കോട്: കാലാവസ്ഥ വ്യതിയാനം, വിളകളുടെ വിലത്തകർച്ച,വന്യജീവി ആക്രമണം, കടബാദ്ധ്യതകൾ തുടങ്ങിയവയാൽ ജീവിതം വഴിമുട്ടിയ കർഷകർക്ക് കൈത്താങ്ങ് ആകുവാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി ആവശ്യപ്പെട്ടു. കർഷകരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് സമരം ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടി കത്തോലിക്ക കോൺഗ്രസ് തുടങ്ങിയ 'ആശ്വാസ കിരൺ' പദ്ധതിയുടെ തലശ്ശേരി അതിരൂപതാ തല ഉദ്ഘാടനം വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരൂപത പ്രസിഡന്റ് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ ആമുഖ പ്രഭാഷണം നടത്തി. വായാട്ടുപറമ്പ് ഫൊറോന വികാരി ഫാ. തോമസ് തെങ്ങുംപള്ളിൽ, ബേബി നെട്ടനാനി, ബിനോയി തോമസ്, ബെന്നി പുതിയാമ്പുറം, റിമൽ ചെമ്പ നാനിയിൽ, ഫിലിപ്പ് വെളിയത്ത്, ജയ്സൺ അട്ടാറമാക്കൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |