SignIn
Kerala Kaumudi Online
Thursday, 19 September 2024 12.41 AM IST

'ദി കേരള സ്‌റ്റോറി' കണ്ടതിന് പിന്നാലെ കാമുകനെതിരെ പീഡന പരാതിയുമായി യുവതി, മതം മാറാൻ നിർബന്ധിച്ചെന്നും ആരോപണം; ഇരുവരും ഒന്നിച്ചായിരുന്നു താമസമെന്ന് പൊലീസ്

Increase Font Size Decrease Font Size Print Page
the-kerala-story

ഇൻഡോർ: സുദിപ്‌തോ സെൻ സംവിധാനം ചെയ്ത 'ദി കേരള സ്‌റ്റോറി'യുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കാമുകനെതിരെ പീഡന പരാതിയുമായി യുവതി രംഗത്തെത്തി. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. യുവാവ് മതം മാറാൻ നിർബന്ധിച്ചെന്നും യുവതി ആരോപിച്ചു.

'ദി കേരള സ്റ്റോറി' കണ്ടതിന് പിന്നാലെയാണ് യുവതിയും കാമുകനും തമ്മിൽ തർക്കമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. 'പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രണയത്തിലായതിന് പിന്നാലെ യുവാവിനൊപ്പമായിരുന്നു ഇരുപത്തിമൂന്നുകാരി താമസിച്ചിരുന്നത്. ഇതിനിടെ മതം മാറാൻ ഇയാൾ സമ്മർദം ചെലുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.'- പൊലീസ് വ്യക്തമാക്കി.

'യുവതിയും കാമുകനും അടുത്തിടെയാണ് ദി കേരള സ്റ്റോറി കണ്ടത്. ഇതിലെ കഥയെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. മേയ് പത്തൊൻപതിനാണ് യുവതി പരാതിയുമായി സ്റ്റേഷനിലെത്തിയത്. പ്ലസ്ടു മാത്രമാണ് യുവാവിന്റെ വിദ്യാഭ്യാസ യോഗ്യത, ജോലിയൊന്നും ഇല്ല. എന്നാൽ വിദ്യാസമ്പന്നയായ യുവതി ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. നാല് വർഷം മുമ്പാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും.'- പൊലീസ് അറിയിച്ചു.


അതേസമയം, 'ദി കേരള സ്റ്റോറി' ഇരുനൂറ് കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. കഴിഞ്ഞമാസമാണ് സിനിമ റിലീസ് ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, THE KERALA STORY, LOVER, SEXUAL ASSAULT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.