തിരുവനന്തപുരം: കേരളത്തിലെ അരലക്ഷം നഴ്സുമാരെ ബ്രിട്ടണിലേക്ക് റിക്രൂട്ട് ചെയ്യാൻ ആരോഗ്യ സർവകലാശാല അവസരമൊരുക്കും. റിക്രൂട്ട്മെന്റിന് സഹായിക്കണമെന്ന ബ്രിട്ടൻ അഭ്യർത്ഥിച്ചിരുന്നു. സർവകലാശാലയിലെ പ്ലേസ്‌മെന്റ് സെല്ലിലൂടെ റിക്രൂട്ട്മെന്റിന് അവസരമൊരുക്കുമെന്ന് വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ കേരളകൗമുദിയോട് പറഞ്ഞു.
ലണ്ടൻ, ബർമിങ്ഹാം, മാഞ്ചസ്റ്റർ, ലിവർപൂൾ ഉൾപ്പെടെ യു.കെയിലുടനീളം തൊഴിലവസരങ്ങളുണ്ട്. റിക്രൂട്ട്മെന്റ് സൗജന്യമായിരിക്കും.
നഴ്സുമാരുടെ റിക്രൂട്ടമെന്റിന് പൊതുമേഖലാസ്ഥാപനമായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്‌സ് ലിമിറ്റഡുമായി (ഒഡേപെക്) ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് സംഘം കരാറൊപ്പിട്ടിരുന്നു. മുപ്പതിനായിരം തൊഴിലസവരങ്ങളാണ് അവർ വാഗ്‌ദാനം ചെയ്തത്. മൂന്ന് വർഷത്തിനിടെ 600ലേറെ നഴ്സുമാരാണ് ഒഡേപെകിലൂടെ ബ്രിട്ടണിൽ ജോലി നേടിയത്. ഈമാസമാദ്യം കൊച്ചിയിൽ നോർക്കയുടെ റിക്രൂട്ട്മെന്റിൽ 150പേരെ തിരഞ്ഞെടുത്തു.
നഴ്സിംഗ് കോളേജുകൾ സി-മെറ്റിന്
ആരോഗ്യവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിക്കാണ് (സി-മെറ്റ്) സർക്കാർ മേഖലയിൽ പുതിയ നഴ്സിംഗ് കോളേജുകൾ അനുവദിക്കുക. സി-മെറ്റിന് നേരത്തേ ഏഴ് കോളേജുകളുണ്ടായിരുന്നു. നിലവിൽ തിരുവനന്തപുരം, എറണാകുളം, മലമ്പുഴ, കാസർകോട് എന്നിവിടങ്ങളിലാണ് കോളേജുകൾ. പുതിയ കോളേജുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സി-മെറ്റ്.
ശമ്പളം 3 ലക്ഷം, പോവാൻ ചെലവില്ല
പ്രതിമാസം മൂന്നുലക്ഷവും അതിലേറെയുമാണ് ശമ്പളവാഗ്ദാനം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാനടിക്കറ്റ്, അഡ്വാൻസായി മൂന്നുമാസത്തെ ശമ്പളം, താമസം, കുടുംബവിസ
ഒരുവർഷമെങ്കിലും പ്രവൃത്തി പരിചയം, ഒ.ഇ.ടി / ഐ.ഇ.എൽ.ടി.എസ് എന്നിവയിലേതെങ്കിലും നിശ്ചിത സ്കോർ
ഇംഗ്ലീഷ് ഭാഷാപരിശീലനത്തിന് നോർക്കയുടെ ലാംഗ്വേജ് ലാബ്
പട്ടികവിഭാഗം, ബി.പി.എല്ലുകാർക്ക് സൗജന്യപരിശീലനം. മറ്റുള്ളവർക്ക് 3000രൂപ
കോട്ടയത്തും കോഴിക്കോട്ടും ലാബുകൾ ഉടനാരംഭിക്കും
ഓൺലൈനായി ഐ.ഇ.എൽ.ടി.എസ് പരിശീലനം
ലോകത്തെ നഴ്സുമാരുടെ കുറവ്- 60 ലക്ഷം
പ്രതിവർഷം അമേരിക്കയിൽ ആവശ്യമുള്ള നഴ്സുമാർ- 1.94ലക്ഷം
പ്രവാസി മലയാളികളിൽ നഴ്സുമാർ ശതമാനം- 6.37%
വിദേശത്തെ നഴ്സുമാരുടെ ശതമാനം
കോട്ടയം-23.73
പത്തനംതിട്ട-20.75
എറണാകുളം-18.16
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |