ചങ്ങനാശേരി: ജിമ്മി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൾട്ടി ഡിസിപ്ലിനറി ഫിസിക്കൽ ആൻഡ് ഇന്റലക്ചൽ റീഹാബിലിറ്റേഷൻ ആൻഡ് എംപവർമെന്റ് ചങ്ങനാശേരിയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ഇരിഞ്ഞാലക്കുടയുടെയും സഹകരണത്തോടെ റെയിൻബോ കെയറിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്ക് സൗജന്യ തെറാപ്പി സ്‌ക്രീനിംഗ് ഇന്ന് നടക്കും. ചീരഞ്ചിറ ജിമ്മി പടനിലം ക്യാമ്പസിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാണ് പരിപാടി. റേഡിയോ മീഡിയ വില്ലേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ആന്റണി എത്തക്കാട്ട് ഉദ്ഘാടനം ചെയ്യും. 15 വയസ്സിൽ താഴെ ഉള്ളവർക്കാണ് അവസരം.ഫോൺ: 9961522000, 99616220000.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |