നെടുമങ്ങാട്:പരുത്തിക്കുഴി കേരള ആർട്സ് ഗ്രന്ഥശാല ആഭിമുഖ്യത്തിൽ നടന്ന 'നാട്ടുകളിക്കൂട്ടം വേനൽ ക്യാമ്പ്' ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ടി. രതീഷിന്റെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ കണ്ണൻ എസ്. ലാൽ ,പഞ്ചായത്ത് മെമ്പർ എൽ. മഞ്ജു എന്നിവർ സംസാരിച്ചു.ക്യാമ്പ് കോഡിനേറ്റർ കെ.എസ്. സുജിലാൽ സ്വാഗതവും സെക്രട്ടറി എൽ.സൈമൺ നന്ദിയും പറഞ്ഞു.ബാലവേദി അംഗംങ്ങൾക്ക് വേണ്ടി അഭിനയ കളരി, ഒറിഗാമി , നാടൻ പാട്ട് പരീശീലനം തുടങ്ങിയവയിൽ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |