കടലുണ്ടി : കടലുണ്ടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സെറ്റാ ബൈറ്റ് എന്നപേരിൽ ആധുനിക ഡിജിറ്റൽ സംവിധാനങ്ങളെകുറിച്ച് പഠന ക്ലാസ് നടത്തി. ഫറോക്ക് കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം തലവൻ ഡോ.കബീർ വി ഉദ്ഘാടനം ചെയ്‌തു. ലൈബ്രറി വൈസ് പ്രസിഡന്റ് എം.വി.ഷിയാസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഭാവി തലമുറയെ ഡിജിറ്റൽ ലീഡർ ആക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിൽ ചാറ്റ് ജി.പി.ടി , ഗൂഗിൾ ബാർഡ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ സംബന്ധിച്ച് തൃശൂർ ജ്യോതി എൻജിനിയറിംഗ് കോളേജ് പ്രൊഫ. ഡോ.ഷിജോഹ് വി , ടെക് വിഷാർഡ് അംഗം മുഹമ്മദ് ഷാനൂഖ് കെ എന്നിവർ ക്ലാസെടുത്തു. ലൈബ്രറി സെക്രട്ടറി യൂനുസ് കടലുണ്ടി സ്വാഗതവും പ്രദീപ് കുന്നത്ത് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |