കൊച്ചി: സഹോദരൻ അയ്യപ്പൻ 1917 ൽ ചെറായിയിൽ സംഘടിപ്പിച്ച പന്തിഭോജനത്തിന്റെ 106ാം വാർഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ പത്തിന് എറണാകുളം സഹോദരസൗധത്തിൽ കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ നിർവഹിക്കും. ശ്രീനാരായണസേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സെമിനാറിൽ 'പന്തിഭോജനവും സാഹോദര്യവും സമഭാവനയും' എന്ന വിഷയം ഡോ.എസ്. അജയ്‌ശേഖർ അവതരിപ്പിക്കും. എൻ. എം. പിയേഴ്‌സൺ ചർച്ചനയിക്കും. ശ്രീനാരായണ സേവാസംഘം സെക്രട്ടറി പി.പി. രാജൻ, ട്രഷറർ എൻ. സുഗതൻ എന്നിവർ പ്രസംഗിക്കും. സഹോദരന്റെ ജന്മദിനമായ ആഗസ്റ്റ് 22ന് മുമ്പായി സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ സമ്മേളനങ്ങളും സെമിനാറുകളും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |