കോഴിക്കോട് : ദേശീയ പാത ആറുവരിയാക്കുന്ന പ്രവൃത്തി 2025ൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ ശക്തമായ ഇടപെടലിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ദേശീയപാത പ്രവൃത്തി അതിവേഗം മുന്നേറുകയാണ്. സംസ്ഥാനത്തെ വ്യാപാര മാന്ദ്യത്തിന് കാരണം ഗതാഗതക്കുരുക്കാണ്. ഇതിന് പരിഹാരമുണ്ടാക്കാനാണ് മലയോര തീരദേശ പാതകൾ യാഥാർഥ്യമാക്കുന്നത്. വ്യാപാര മേഖലയുടെ കുതിച്ചുചാട്ടത്തിന് സിൽവർ ലൈൻ പദ്ധതി അനിവാര്യമാണ്. വ്യാപാര മേഖലയിലടക്കം എല്ലാ രംഗത്തും ബദലുയർത്തിയാണ് സംസ്ഥാനം മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആദ്യകാല നേതാക്കളെ ആദരിച്ചു. മുൻമന്ത്രി ടി. പി.രാമകൃഷ്ണൻ ഉപഹാരം നൽകി. പി.എം.അഹമ്മദ്, വി.കെ.കോയ, എ.ടി.അബ്ദുള്ളക്കോയ, കെ.പി.അബൂബക്കർ, കെ.സുബൈർ, കെ.പി.മുഹമ്മദ്, പി.ടി.രാഘവൻ, എം.എ.നാസർ, കെ.എസ്.ദാസ്, പി.കുഞ്ഞിക്കണ്ണൻ, എം.നാരായണൻ, ചന്ദ്രൻ മണ്ണൂർ, ചന്ദ്രൻ ബാലുശേരി, ജനാർദനൻ രാമനാട്ടുകര, ടി.ബാലകൃഷ്ണൻ, എം.വി.കേളപ്പൻ, അബ്ദുള്ള കക്കോടി, കെ.കെ.സഹദേവൻ, പി.ദാമോദരൻ എന്നിവരെയാണ് ആദരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |