മുക്കം : മുക്കം നഗരസഭ കൃഷിഭവൻ കുറ്റിപ്പാലയിലെ ഒരേക്കർ ഭൂമിയിൽ കരനെൽ കൃഷി ആരംഭിച്ചു. കുളമുള്ളകണ്ടിയിൽ ധ്രുവന്റെ സ്ഥലത്താണ് സൗമിൻ കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഉമ ഇനത്തിൽപ്പെട്ട നെൽവിത്ത് ഇറക്കിയത്. തുടർച്ചയായി മൂന്നാം വർഷമാണ് ഇവിടെ നെൽകൃഷി നടത്തുന്നത്. വിത്ത് , വളം , കൂലി ഉൾപ്പെടെ കൃഷിഭവൻ നൽകുമെന്നും ഈ വർഷം മൂന്ന് ഏക്കർ സ്ഥലത്ത് കരനെൽകൃഷി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും കൃഷി ഓഫീസർ ടിൻസി പറഞ്ഞു. അഗ്രോ ഇൻഡസ്ട്രിസ് കോർപ്പറേഷൻ ചെയർമാൻ വി. കുഞ്ഞാലി ,കാരശ്ശേരി സഹ.ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹ്മാൻ, മുക്കം നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ് , അസി.കൃഷി ഓഫീസർ സുബ്രഹ്മണ്യൻ, പി.മോഹൻ ബാബു, എം.സുകുമാരൻ, നിഷാബ് മുല്ലോളി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |