തൊടിയൂർ: സരസ്വതീ ദേവിയുടെ കടാക്ഷത്തിനൊപ്പം കഠിനാദ്ധ്വാനവും ശ്രീപാർവതിക്ക് പ്ലസ് ടു പരീക്ഷയിൽ സമ്മാനിച്ചത് 1200ൽ 1200 മാർക്ക്.
തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ ശ്രീപാർവതിയുടെ ഉന്നത വിജയത്തിന് വഴിയൊരുക്കിയത് ചിട്ടയായ പഠന ക്രമവും അദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും പ്രോത്സാഹനവുമാണെന്ന് ശ്രീപാർവതി പറഞ്ഞു. സമയം പാഴാക്കാതെ പഠിക്കും. ഇടയ്ക്ക് അല്പനേരം പാട്ടുകേൾക്കും. പൂന്തോട്ട നിർമ്മാണമാണ് മറ്റൊരു ഹോബി.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയിരുന്നു. ഐ.ഐ.ടിയിൽ ചേരാനാണ് താല്പര്യം. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കല്ലേലിഭാഗം സൗപർണികയിൽ എസ്.അമ്മിണിക്കുട്ടന്റെയും നിത്യയുടെയും മകളാണ്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ലക്ഷ്മി ഗായത്രിയും ആറാം ക്ലാസ് വിദ്യാർത്ഥിനി വേദത്രയിയും സഹോദരിമാരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |