കൊടുങ്ങല്ലൂർ : സി.പി.ഐ നേതാവും മുൻ മന്ത്രിയുമായിരുന്ന വി.കെ.രാജന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം വിപ്ലവഗായിക പി.കെ.മേദിനിക്ക്. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. വി.കെ.രാജൻ ചരമ വാർഷിക ദിനമായ മേയ് 29 ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സ്മാരക അവാർഡ് പി.കെ.മേദിനിക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമർപ്പിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ.രാജൻ, കെ.പി.രാജേന്ദ്രൻ, സി.എൻ.ജയദേവൻ, കെ.ജി.ശിവാനന്ദൻ, കെ.വി.വസന്തകുമാർ, എം.എൽ.എമാരായ വി.ആർ.സുനിൽകുമാർ, ഇ.ടി.ടൈസൺ എന്നിവർ പ്രസംഗിക്കും. അനുസ്മരണദിനത്തിൽ വൈകീട്ട് 5ന് കാവിൽക്കടവ് മുനിസിപ്പൽ മാർക്കറ്റ് പരിസരത്ത് നിന്നും പ്രകടനം ആരംഭിക്കും. വാർത്താസമ്മേളനത്തിൽ കെ.ജി.ശിവാനന്ദൻ, കെ.വി.വസന്തകുമാർ, വി.ആർ.സുനിൽകുമാർ എം.എൽ.എ, സി.സി.വിപിൻ ചന്ദ്രൻ, എം.ആർ അപ്പുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |