SignIn
Kerala Kaumudi Online
Thursday, 19 September 2024 7.42 PM IST

പുതിയ പാർലമെന്റ് മന്ദിരത്തിൽ എല്ലാവരും അഭിമാനം കൊള്ളും,​ 'എന്റെ പാർലമെന്റ് എന്റെ അഭിമാനം' ഹാഷ്‌ടാഗുമായി വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി

Increase Font Size Decrease Font Size Print Page
ff

ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ' എന്റെ പാർലമെന്റ് എന്റെ അഭിമാനം' എന്ന ഹാഷ്‌ടാഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി,​ പുതിയ പാർ‌ലമെന്റിന്റെ ദൃശ്യങ്ങൾ പങ്കുവച്ചാണ് പ്രധാനമന്ത്രി കാമ്പെയിനിന് തുടക്കമിട്ടത്. എല്ലാവരോടും പുതിയ പാർലമെന്റിന്റെ ദൃശ്യങ്ങൾ പങ്കുവയ്ക്കാനും മോദി തന്റെ ട്വീറ്റിൽ അഭ്യർത്ഥിച്ചു. സ്വന്തം ശബ്ദത്തിൽ പുതിയ പാർലമെന്റ് മന്ദിരത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കാമെന്നും മോദി പറഞ്ഞു.

മേയ് 28നാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ 7.30ന് പ്രത്യേക പൂജകളോടെയാണ് ആദ്യഘട്ട ചടങ്ങുകൾ ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്‌സഭാ സ്‌പീക്കർ ഓം ബിർള,​ രാജ്യസഭാ ഉപാദ്ധ്യക്ഷൻ,​ കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ പൂജയിൽ പങ്കെടുക്കും,. പൂജയ്ക്ക് ശേഷം പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിക്കും.

പന്തണ്ട് മണിക്ക് നടക്കുന്ന രണ്ടാംഘട്ട ചടങ്ങിൽ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സന്ദേശം രാജ്യസഭാ ഉപാദ്ധ്യക്ഷൻ വായിക്കും. പുതിയ പാർലമെന്റ് മന്ദിരം ആലേഖനം ചെയ്ത പ്രത്യേക സ്റ്റാമ്പും 75 രൂപയുടെ നാണയവും നരേന്ദ്രമോദി പുറത്തിറക്കും. തുടർന്ന് പ്രധാനമന്ത്രി സംസാരിക്കും. ലോക്സഭാ സെക്രട്ടറി ജനറലിന്റെ നന്ദിപ്രസംഗത്തോടെ ചടങ്ങുകൾ അവസാനിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, CENTRAL VISTA, NEW PARLIAMENT, PM MODI, NARENDRA MODI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.