തിരുവനന്തപുരം: സർക്കാരുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയർന്ന സ്ഥലങ്ങളിലെല്ലാം തുടർച്ചയായി തീപിടിത്തം ഉണ്ടാകുന്നത് ദുരൂഹമാണെന്നും ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. ബ്രഹ്മപുരത്തും സെക്രട്ടേറിയറ്റിലും ഒടുവിൽ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ രണ്ട് ഗോഡൗണിലും തീ ഉയർന്നത് തെളിവുകൾ ചുട്ടെരിക്കാനാണ്. കൊവിഡ് കാലത്തെ കോടികളുടെ അഴിമതി ആരോപണത്തിന്റെ അന്വേഷണം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ഗോഡൗണിലെ തീപിടിത്തം . എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട് കോടികളുടെ കമ്മീഷൻ ഇടപാടിന് കളമൊരുക്കിയ കെൽട്രോണിലാണോ അടുത്ത അഗ്നിബാധ എന്ന ആശങ്കയുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |