SignIn
Kerala Kaumudi Online
Friday, 19 April 2024 4.34 AM IST

വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്

photo
ജാസ്മിൻ ആർട്ട്സ് ബാലുശ്ശേരി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് പ്രോഗ്രാം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: ബാലുശ്ശേരിയിലെ കലാ സാംസ്കാരിക സംഘടനയായ 'ജാസ്മിൻ ആർട്സ് ' എസ്.എസ്.എൽ.സി, പ്ലസ് ടു, വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഹരീഷ് നന്ദനം അദ്ധ്യക്ഷത വഹിച്ചു. കരിയർ വിദഗ്ദ്ധനും കോളമിസ്റ്റുമായ അൻവർ മുട്ടാഞ്ചേരി ക്ളാസ് നയിച്ചു. നൂറിലേറെ കുട്ടികൾ പങ്കെടുത്തു. സംസ്ഥാന തലത്തിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് നേടിയ ബാലുശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക പി.എം.രാജലക്ഷ്മിയെ ആദരിച്ചു. എം.പ്രേമ നന്ദി പറഞ്ഞു. ക്ലാസിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ദിയാ ഗോൾഡ് ബാലുശ്ശേരി ഉപഹാരങ്ങൾ നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.