ആലപ്പുഴ: ജില്ല കളക്ടർ ഹരിത വി. കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് കളക്ടറേറ്റിലെ ഇൻസ്പെക്ഷൻ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേപ്പാട് വില്ലേജ് ഓഫീസിൽ മിന്നൽ പരിശോധന നടത്തി. ഡെപ്യൂട്ടി കളക്ടർ ജെ. മോബി, ഇൻസ്പെക്ഷൻ വിഭാഗം സീനിയർ സൂപ്രണ്ട് പ്രീത സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഭൂമി തരം മാറ്റം, പോക്കുവരവ്, ലൊക്കേഷൻ സ്കെച്ച്, രജിസ്റ്ററുകൾ, അനുബന്ധ ബുക്കുകൾ, രേഖകൾ എന്നിവ സംഘം പ്രത്യേകം പരിശോധിച്ചു. റിപ്പോർട്ട് അടുത്ത ദിവസം ജില്ലാ കളക്ടർക്ക് കൈമാറും. ജൂനിയർ സൂപ്രണ്ടുമാരായ വിമൽ, ബിനു എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |