കൊട്ടിയം: ദേശീയപാത പുനർനിർമ്മാണത്തിന്റെ ഭാഗമായി അയത്തിൽ ബൈപാസ് ജംഗ്ഷനിൽ നിശ്ചയിച്ച മൺ മതിലിനെതിരെ രംഗത്തിറങ്ങാൻ അയത്തിലിൽ ചേർന്ന ജനകീയ സമിതി യോഗം തീരുമാനിച്ചു. മൺമതിലിന് പകരം തൂണുകളിലുള്ള പാലം വേണമെന്നാണ് ജനകീയ സമിതിയുടെ ആവശ്യം. ജനകീയ സമിതി ഭാരവാഹികമായി അൻവറുദ്ദീൻ ചാണ്ടിക്കൽ (ചെയർമാൻ), അയത്തിൽ നിസാം (കൺവീനർ), അയത്തിൽ സോമൻ (ജനറൽ സെക്രട്ടറി), ഷാജി പറങ്കിമാംവിള, വേണു, വീരേന്ദ്രകുമാർ (സെക്രട്ടറിമാർ), അക്ഷയ നിസാം (ട്രഷറർ), അയത്തിൽ അപ്പുക്കുട്ടൻ, രാജേന്ദ്രൻ പിള്ള പുന്തലത്താഴം, അഡ്വ.ജി. ഉദയകുമാർ, അയത്തിൽ അൻസാർ, റോയൽ ജലാൽ, സാദിഖ് താഴത്തു വിള, മുള്ളുകാട്ടിൽ സാദിഖ്, ശശിധരൻ പിള്ള, എം.എ.ബി. നിസാം, നാസുമുദീൻ പള്ളിമുക്ക്, ഷാജി കുന്നുവിള(ടക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |