പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കെ. എസ്. ബാവ സംവിധാനം ചെയ്യുന്ന കറാച്ചി 81 സെപ്തംബർ അവസാനം ചിത്രീകരണം ആരംഭിക്കും.സ്‌പൈ ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം പാൻ ഇന്ത്യൻ സിനിമയായാണ് ഒരുങ്ങുന്നത്. സെപ്തംബർ അവസാനമോ ഒക്ടോബർ ആദ്യമോ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ഇന്തോ - പാക് അതിർത്തിയാണ് കറാച്ചി 81 ന്റെ പ്രധാന ലൊക്കേഷൻ. കറാച്ചിയിലും ചിത്രീകരണം ഉണ്ടാകും.രാജ്യം കണ്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന എസ് .മഹേഷ്
സംവിധാനം ചെയ്യുന്ന കാളിയന്റെ ആദ്യ ഷെഡ്യൂൾ ജൂലായിൽ ആരംഭിക്കും. കാളിയന്റെ ആദ്യ ഷെഡ്യൂളും എമ്പുരാന്റെ വിദേശ ഷെഡ്യൂളും പൂർത്തിയാക്കിയ ശേഷം കറാച്ചി 81ൽ ജോയിൻ ചെയ്യാനാണ് പൃഥ്വിരാജിന്റെ തീരുമാനം. വൻ താരനിരയിലാണ് കറാച്ചി 81 ഒരുങ്ങുന്നത്. സംവിധായകൻ കെ.എസ്. ബാവയും അൻവർ ഹുസൈനും ചേർന്നാണ് രചന. ആസിഫ് അലിയെ നായകനാക്കി ഇഡിയറ്റ്സ് എന്ന ചിത്രം ബാവ സംവിധാനം ചെയ്തിട്ടുണ്ട്.അതേസമയം നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ് ടൊവിനോ. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ തിലകം ആണ് ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന ടൊവിനോ ചിത്രം.സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.എമ്പുരാനിലും ടൊവിനോ അഭിനയിക്കുന്നുണ്ട്. ഇതിനുശേഷമായിരിക്കും കറാച്ചി 81ന്റെ ഭാഗമാകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |