ബ്രിട്ടീഷ് സംവിധായകൻ ഫിലിപ്പ് ജോൺ സംവിധാനം ചെയ്യുന്ന ചെന്നൈ സ്റ്റോറി എന്ന ചിത്രത്തിൽ സാമന്തയും വിവേക് കൽറയും പ്രധാന വേഷത്തിൽ എത്തുന്നു. തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. എൻ. മുരാരിയുടെ അറേഞ്ച്മെന്റ് ഒഫ് ലവ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. വിവാദ ചിത്രമായ കേരള സ്റ്റോറിക്ക് പിന്നാലെ വരുന്ന ചെന്നൈ സ്റ്റോറിയെ സംബന്ധിച്ച ചർച്ചകൾ സമൂഹ മാധ്യമത്തിൽ നടക്കുന്നുണ്ട്.
അമ്മയുടെ മരണശേഷം ജന്മനാട്ടിലേക്ക് മടങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചെന്നൈ സ്റ്റോറി പറയുന്നത്. കുടുംബവുമായി വേർപിരിഞ്ഞ് താമസിക്കുന്ന പിതാവിനെ അന്വേഷിക്കുന്നതിനിടെ യുവാവ് ഒരു സ്ത്രീയെ കണ്ടുമുട്ടുകയും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കും. അതേസമയം ശാകുന്തളം ആണ് സാമന്തയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |