ബംഗളൂരു: ബംഗളുരു- മൈസുരു എക്സ്പ്രസ് വേയിൽ ബൈക്ക് ലോറിയിൽ ഇടിച്ച് രണ്ടു മലയാളി വിദ്യാർത്ഥികൾ മരിച്ചു. നിലമ്പൂർ സ്വദേശി നിഥിൻ, നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. ബംഗളുരുവിൽ നിന്ന് മൈസുരുവിലേക്ക് വരികയായിരുന്ന ബൈക്ക് മൂന്നിൽ പോകുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറിയാണ് അപകടം. രണ്ടുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
മൈസുരു കാവേരി കോളേജിലെ മൂന്നാംവർഷ വിദ്യാർത്ഥികളാണ് ഇരുവരും. മൃതദേഹങ്ങൾ മൈസുരു കെ.ആർ. മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |