SignIn
Kerala Kaumudi Online
Friday, 11 September 2026 6.26 AM IST

ജനന- മരണം സാക്ഷ്യപ്പെടുത്താൻ പ്രഥമാദ്ധ്യാപകരും

ff

തിരുവനന്തപുരം: ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ സർക്കാർ സ്കൂളിലെ പ്രഥമാദ്ധ്യാപകരെയും ചുമതലപ്പെടുത്തി വിജ്ഞാപനമായി. അംഗീകാരമുള്ള സാമൂഹികാരോഗ്യ പ്രവർത്തകർ,അങ്കണവാടി വർക്കർമാർ എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവിലാണ് നടപടി. സ്‌കൂൾ പരിധിയിലെ ജനനവും മരണവും സാക്ഷ്യപ്പെടുത്താനാണ് ചുമതല. ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ പ്രത്യേക വ്യക്തികളെ ചുമതലപ്പെടുത്താമെന്ന് 1969ലെ ജനനമരണ രജിസ്‌ട്രേഷൻ നിയമത്തിലുണ്ട്. സാമൂഹികാരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ, സർക്കാർ സ്‌കൂളിലെ പ്രഥമാദ്ധ്യാപകർ എന്നിവരെ ചുമതലപ്പെടുത്താമെന്ന് സുപ്രീംകോടതി 2009ൽ ഉത്തരവിട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BIRTH AND DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA