ഇടുക്കി: ആധാറുള്ള 18 വയസിനു മുകളിൽ പ്രായമുള്ള എല്ലാവരും ആധാർ കാർഡ് പുതുക്കണം. ഇതിനായി ആധാർ കാർഡ്, പേര്, മേൽവിലാസം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുമായി അടുത്തുള്ള ആധാർ സേവന കേന്ദ്രം സന്ദർശിച്ചു ആധാർ പുതുക്കി ആധാറിന്റെ വാലിഡിറ്റി ഉറപ്പാക്കണം. പേര് തെളിയിക്കുന്നതിനായി ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ് (ഉടമസ്ഥന് മാത്രം), ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, സർവീസ്/ പെൻഷൻ ഫോട്ടോ ഐ.ഡി കാർഡ്, പാസ്പോർട്ട്, ഭിന്നശേഷി ഐ.ഡി കാർഡ്, ട്രാൻസ്ജെൻഡർ ഐ.ഡി കാർഡ് രേഖകൾ ഉപയോഗിക്കാം. മേൽവിലാസം തെളിയിക്കുന്നതിന് പാസ്പോർട്ട്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ്, കിസാൻ ഫോട്ടോ പാസ്ബുക്ക്, ഭിന്നശേഷി ഐ.ഡി കാർഡ്, സർവീസസ് ഫോട്ടോ ഐ.ഡി കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ട്രാൻസ്ജെൻഡർ ഐ.ഡി കാർഡ്, ഇലക്ട്രിസിറ്റി/ ഗ്യാസ് കണക്ഷൻ/ വാട്ടർ/ ടെലഫോൺ/കെട്ടിട നികുതി ബില്ലുകൾ, രജിസ്ട്രേർഡ് സെയിൽ എഗ്രിമെന്റ് എന്നീ രേഖകൾ ഉപയോഗിക്കാം. രേഖകൾ സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04862 232 215.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |