അടൂർ: കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിൽ നിന്ന് ടൂറിസം കേന്ദ്രമായ കാന്തല്ലൂരിലേക്ക് പുതിയ ബസ് സർവീസ് അനുവദിച്ചു. മൂന്നാർ വഴി കാന്തല്ലൂരിലേക്ക് നോൺ എ.സി സൂപ്പർഫാസ്റ്റ് ആണ് അടൂരിനായി അനുവദിച്ചത്. തട്ട, പത്തനംതിട്ട, എരുമേലി ഈരാറ്റുപേട്ട, തൊടുപുഴ, ഉൗന്നുകൽ, അടിമാലി, മൂന്നാർ, മറയൂർ വഴിയാണ് ഈ സർവീസ്. ഉച്ചയ്ക്ക് 12.30 ന് അടൂരിൽ നിന്ന് പുറപ്പെടുന്ന സർവ്വീസ് രാത്രി 9.15ന് കാന്തല്ലൂരിൽ എത്തും. കാന്തല്ലൂരിൽ നിന്ന് രാവിലെ 7ന് പുറപ്പെട്ട് വൈകുന്നേരം 3.45 ന് അടൂരിൽ തിരിച്ചെത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. ജൈവവൈവിദ്ധ്യ മേഖലയായ കാന്തല്ലൂരിലേക്കുള്ള സർവീസ് സാധാരണ യാത്രികരേക്കാൾ വിനോദ സഞ്ചാരികൾക്ക് ഏറെ പ്രയോജനപ്രദമാണ്.
ചില പ്രാദേശിക, ഔദ്യോഗിക ക്രമീകരണങ്ങൾ പൂർത്തീകരിച്ച് അടുത്ത ദിവസങ്ങളിൽ തന്നെ സർവീസ് ഫ്ളാഗ് ഒാഫ് ചെയ്യും.
ചിറ്റയം ഗോപകുമാർ, ഡെപ്യൂട്ടി സ്പീക്കർ
ടിക്കറ്റ് നിരക്ക്
മൂന്നാർ - 254 രൂ,
മറയൂർ - 310 രൂ ,
കാന്തല്ലൂർ - 330 രൂ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |