തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒന്നിന് രാവിലെ 9ന് മലയിൻകീഴ് ഗവ. വി.എച്ച്.എസ്.എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇന്നുച്ചയ്ക്ക് 3ന് മലയിൻകീഴ് സ്കൂളിൽ കലാസായാഹ്നം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നതോടെ മൂന്നു ദിവസം നീളുന്ന പ്രവേശനോത്സവത്തിന് തുടക്കമാകും. ജൂൺ ഒന്നിന് രാവിലെ നവാഗതരെ സ്വീകരിക്കുന്ന മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു, ജി.ആർ. അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, അടൂർ പ്രകാശ് എം.പി, ഐ.ബി. സതീഷ് എം.എൽ.എ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്, പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ പ്രവേശനോത്സവഗാനം അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |