SignIn
Kerala Kaumudi Online
Friday, 26 April 2024 4.06 PM IST

കളിയിൽ മാത്രമല്ല, ചിരിയിലും; മഹാരാഷ്‌ട്രയുടെ ചിരി അംബാസിഡറായി സച്ചിൻ ടെൻഡുൽക്കർ

sachin-tendulkar

മുംബയ്: മഹാരാഷ്‌ട്രയിലെ 'സ്വച്ഛ് മുഖ് അഭിയാൻ' (ക്ളീൻ മൗത്ത് മിഷൻ) എന്ന പദ്ധതിയുടെ ചിരി അംബാസിഡറായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ നിയമിതനാകുന്നു. ദന്ത ശുചിത്വം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരിക്കും സച്ചിനുമായി ധാരണാപത്രം ഒപ്പിടുന്നത്.

ദന്താരോഗ്യം, ശുചിത്വം എന്നിവ മെച്ചപ്പെടുത്തുകയും ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവാൻമാരാക്കുകയും ചെയ്യുന്നത് ലക്ഷ്യമിട്ട് ഇന്ത്യൻ ഡന്റൽ അസോസിയേഷൻ നടത്തുന്ന ദേശീയ ക്യാമ്പെയിനാണ് സ്വച്ഛ് മുഖ് അഭിയാൻ. ദന്താരോഗ്യ സാക്ഷരത വർദ്ധിപ്പിക്കുകയും രാജ്യത്ത് ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുകയും ചെയ്യുകയെന്നതാണ് ക്യാമ്പെയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ ഡന്റൽ അസോസിയേഷൻ വ്യക്തമാക്കി.

നിലവിൽ അപ്പോളോ ടയേഴ്‌സ്, ഐ ടി സിയുടെ സാവ്‌ലോൺ, ജിയോസിനിമ, സ്‌പിന്നി ആന്റ് ഏജീസിന്റെ ഫെഡറൽ ലൈഫ് ഇൻഷുറൻസ് എന്നിവയുടെ ബ്രാൻഡ് അംബാസിഡറാണ് സച്ചിൻ ടെൻഡുൽക്കർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SACHIN TENDULKAR, BRAND AMBASSADOR, SMILE, SWACH MUKH ABHIYAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.